الدّرْسُ الْأَوَّلُ
اَلْإِيـمَانُ
(വിശ്വാസം)
اَلْإِيـمَانُ تَصْدِيقُ1 النَّبِيِّ ﷺ فِي كُلِّ مَاجَاءَ بِهِ مِنَ اللهِ تَعَالى . والدَّلِيلُ2 عَلَى هَذَا التَّصْدِيقِ هُوَ الشَّهَادَتَانِ . فَيَجِبُ الْإِقْرَارُ3 بِهِمَا بِاللِّسَانِ . فَمَنْ صَدَّقَ بِالْقَلْبِ وَأَقَرَّ4 بِاللِّسَانِ فَهُوَ الْمُؤْمِنُ
1 അംഗീകരിക്കല്‍ 2 സാക്ഷ്യം
3 സമ്മതിക്കല്‍ 4 തുറു പറയുക
അല്ലാഹുവില്‍ നിന്നു കൊണ്ടുവന്ന മുഴുവന്‍ കാര്യത്തിലും നബി (സ) യെ അംഗീകരിക്കലാണ്/വാസ്തവമാക്കലാണ് ഈമാന്‍, ഈ അംഗീകാരത്തിന്റെ മേല്‍ ഉള്ള സാക്ഷ്യപ്പെടുത്തല്‍ രണ്ട് ശഹാദത്ത് കലിമകളാണ്, അതിനാല്‍ രണ്ട് ശഹാദത്ത് കലിമകള്‍ നാവുകൊണ്ട് സമ്മതിക്കല്‍( തുറുന്നുപറയല്‍ ) നിര്‍ബന്ധമാണ്, ഒരാള്‍ മനസ്സില്‍ ഉറപ്പിക്കുകയും നാവുകൊണ്ട് വ്യക്തമാക്കി പറയുകയും ചെയ്താല്‍ അവന്‍ മുഅ്മിനാണ്.
اَرْكَانُ الْإِيمَانِ سِتَّةٌ . فَقَدْ قَالَ رَسُولُ اللهِ ﷺ اَلْإِيمَانُ أَنْ تُؤْمِنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ وَالْقَدْرِ خَيْرِهِ وَشَرِّهِ مِنَ اللهِ تعالى.
ഈമാനിന്റെ ഘടകങ്ങള്‍ ആറെണ്ണം ആകുന്നു. തിരുദൂതര്‍ (സ) പറഞ്ഞു : ഈമാന്‍ എാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ കിതാബുകളിലും അവന്റെ പ്രവാചകന്മാരിലും അവസാന നാളിലും നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിക്കലാണ്,
وَقَالَ رَسُولُ اللهِ ﷺ: اَلْإِيمَانُ بِضْعٌ1 وَسَبْعُونَ شُعْبَةً2، أَفْضَلُهَا "لَاإِلَهَ إِلَّا الله، وَأَدْنَاهَا3 إِمَاطَةُ4 الْأَذَى5 عَنِ الطَّرِيقِ؛ وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ. وَقَالَ أيضًا: لايُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوُلْدِهِ وَالنَّاسِ أجْمَعِينَ
1 ചില്ലാനം 2 ശാഖ
3 ഏറ്റവും താഴ്ന്നത് 4 നീക്കം ചെയ്യല്‍
5 തടസ്തം
തിരുദൂതര്‍ (സ) പറഞ്ഞു : ഈമാന്‍ എഴുപത്തി ചില്ലാനം ശാഖകളാണ് അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് എതും ഏറ്റവും താഴ്ത് വഴിയിലുള്ള തടസ്തങ്ങള്‍ നീക്കം ചെയ്യലുമാണ്, ലജ്ജ ഈമാനിന്റെ ശാഖയാണു. തിരുദൂതര്‍ (സ) മറ്റൊരിടത്ത് പറഞ്ഞു : തന്റെ മാതാപിതാക്കളെക്കാളും, സന്താനങ്ങളേക്കാളും, മുഴുവന്‍ ജനങ്ങളെക്കാളും എന്നെനിങ്ങള്‍ ഇഷ്ടം വെക്കുത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസികളാവുകയില്ല.
0 Comments